Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himachal Pradesh

ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ വീ​ഴ്ത്തി; സീ​ചെം ട്രോ​ഫി കി​രീ​ടം കേ​ര​ള​ത്തി​ന്

പോ​ണ്ടി​ച്ചേ​രി: സീ​നി​യ​ർ വ​നി​ത​ക​ളു​ടെ സീ​ചെം ട്രോ​ഫി ഫൈ​ന​ലി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ ത​ക​ർ​ത്ത് കേ​ര​ള​ത്തി​ന് കി​രീ​ടം. ക​ലാ​ശ​പ്പോ​രി​ൽ 48 റ​ൺ​സി​നാ​ണ് കേ​ര​ളം ഹി​മാ​ച​ലി​നെ തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹി​മാ​ച​ൽ​പ്ര​ദേ​ശ് 18.3 ഓ​വ​റി​ൽ 98 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ത​ക​ർ​പ്പ​ൻ ബൗ​ളിം​ഗി​ലൂ​ടെ കേ​ര​ള​ത്തി​ന് വി​ജ​യ​മൊ​രു​ക്കി​യ നി​യ ന​സ്നീ​നാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ള​ത്തി​ന് ഓ​പ്പ​ണ​ർ​മാ​രു​ടെ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

കി​ര​ൺ ന​വ്ഗി​രെ (34) ടി. ​ഷാ​നി (30) റ​ൺ​സെ​ടു​ത്തു. 15 പ​ന്തു​ക​ളി​ൽ 24 റ​ൺ​സെ​ടു​ത്ത സി.​എം.​സി. ന​ജ്‌​ല​യു​ടെ​യും ആ​റ് പ​ന്തു​ക​ളി​ൽ 15 റ​ൺ​സെ​ടു​ത്ത നി​യ ന​സ്നീ​ന്‍റെ​യും പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​നു വേ​ണ്ടി നീ​ന ചൗ​ധ​രി നാ​ലും യ​മു​ന വി. ​റാ​ണ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

ഹി​മാ​ച​ൽ​പ്ര​ദേ​ശ് ബാ​റ്റിം​ഗ് നി​ര​യി​ൽ 40 റ​ൺ​സെ​ടു​ത്ത ഹ​ർ​ലീ​ൻ ഡി​യോ​ളും 30 റ​ൺ​സെ​ടു​ത്ത ഹി​മാ​ൻ​ഷി മേ​ത്ത​യും മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. മ​റ്റ് ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ൽ ര​ണ്ട് മെ​യ്ഡ​ന​ട​ക്കം എ​ട്ട് റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ നി​യ ന​സ്നീ​നാ​ണ് ഹി​മാ​ച​ൽ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.​വി. എ​സ്. മൃ​ദു​ല, ടി. ​ഷാ​നി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ​ജ​ന സ​ജീ​വ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രേ​യൊ​രു മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. നേ​ര​ത്തെ സീ​ചെം ട്രോ​ഫി​യു​ടെ അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ലും കേ​ര​ളം കി​രീ​ടം നേ​ടി​യി​രു​ന്നു.

National

ഹി​മാ​ച​​ൽ പ്ര​ദേ​ശി​ൽ മി​ന്ന​ൽ പ്ര​ള​യം

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ലാ​ഹൗ​ൾ-​സ്പി​തി ജി​ല്ല​യി​ലെ ജ​ൽ​മ ന​ല്ല​യി​ൽ ഉ​ണ്ടാ​യ പെ​ട്ടെ​ന്നു​ള്ള ജ​ല​പ്ര​വാ​ഹം മി​ന്ന​ൽ പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി. ജ​ല​പ്ര​വാ​ഹ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യ​തോ​ടെ 50-ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി.

പ്ര​ദേ​ശ​ത്ത് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ഹി​മാ​നി​ക​ൾ പെ​ട്ടെ​ന്ന് ഉ​രു​കി​യ​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും തു​ട​ർ​ന്ന് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കു​ക​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Kerala

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു. മ​സ്രു​ന്ദ്-​ഹ​മാ​ൽ റൂ​ട്ടി​ൽ ഛത്ര​ണ്ടു​ണ്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ഞ്ഞു​വീ​ഴ്ച; 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ട​നീ​ളം ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു. എ​ന്നാ​ൽ മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ചി​ട്ട റോ​ഡു​ക​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് പ​റ​ഞ്ഞു.

ഇ​തി​നാ​യി സം​സ്ഥാ​ന​ത്തി​ലു​ട​നീ​ളം ഏ​ക​ദേ​ശം 3,500 യ​ന്ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗം തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ്, ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള കാ​ലാ​വ​സ്ഥ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തെ​സ​മ​യം, വ​ള​രെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്നുവെന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്കും മ​ല​യോ​ര പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ന്നും വി​ക്ര​മാ​ദി​ത്യ പ​റ​ഞ്ഞി​രു​ന്നു.

National

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ (42), ഹി​മേ​ഷ് കു​മാ​ർ (19), സു​ഷ​മ (47), ഇ​ന്ദ​ർ ലാ​ൽ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ദ്യ കൃ​ഷ്ണ​ൻ (32) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.
അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

മഞ്ഞുപുതച്ച് ഹിമാചൽ‌; ആയിരത്തിലേറെ റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു.

എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Kerala

മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി സം​ഘം, റൂ​മും ഭ​ക്ഷ​ണ​വും ന​ല്‍​കി​യി​ല്ല​ന്ന് പ​രാ​തി

ഷിം​ല: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി എം​ഇ​എ​സ് കോ​ള​ജി​ലെ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മ​ണാ​ലി​യി​ല്‍ വ​ഴി​യാ​ധാ​ര​മാ​ക്കി ടൂ​ർ ഓ​പ്പ​റേ​റ്റ​ർ. ടൂ​ർ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ മ​ണാ​ലി​യി​ല്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ സം​ഘ​ത്തെ കൈ​യൊ​ഴി​ഞ്ഞു. മ​ണാ​ലി​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് റോ​ഡ് ബ്ലോ​ക്ക് ആ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

റൂം ​അ​റേ​ഞ്ച് ചെ​യ്യാ​നോ ഭ​ക്ഷ​ണം ന​ല്‍​കാ​നോ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ ത​യ്യാ​റാ​യി​ല്ല. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 43 കു​ട്ടി​ക​ളും 3 അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ഈ ​ദു​ര​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്ന​ത്. 75 ശ​ത​മാ​നം തു​ക​യും വാ​ങ്ങി​യ ശേ​ഷ​മാ​ണ് ടൂ​ർ ഓ​പ്പ​റേ​റ്റ​റു​ടെ ക്രൂ​ര​ത. നി​ര​വ​ധി​പേ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​ട്ടും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.

ക​ടു​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും മൂ​ന്ന് ദി​വ​സ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി​യ​ത്. പി​ന്നീ​ട് സ്വ​ന്തം ചെ​ല​വി​ല്‍ ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് എ​ത്തി. വാ​ഹ​ന​ത്തി​നാ​യി ആ​റ് കി​ലോ​മീ​റ്റ​റോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മ​ഞ്ഞി​ല്‍ ന​ട​ക്കേ​ണ്ടി വ​ന്ന​താ​യും പ​റ​യു​ന്നു.

National

ഉത്തരേന്ത്യയിൽ ശീതക്കാറ്റ്, മഞ്ഞുവീഴ്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശൈ​​​ത്യ കൊ​​​ടു​​​ങ്കാ​​​റ്റും ജ​​​ന​​​ജീ​​​വി​​​തം ദുഃ​​​സ​​​ഹ​​​മാ​​​ക്കു​​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​ർ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, സി​​​ക്കിം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളും മ​​​ല​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ഡ​​​ൽ​​​ഹി​​​യി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ മി​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും താ​​​പ​​​നി​​​ല ഇ​​​ന്ന​​​ലെ ആ​​​റു ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ താ​​​ഴ്ന്നു. ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ച​​​ണ്ഡീ​​​ഗ​​​ഡ്, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മി​​​ക്ക ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്നും നാ​​​ളെ​​​യും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല പൂജ്യം മു​​​ത​​​ൽ അ​​​ഞ്ച് ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ കു​​​റ​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

മ​​​ണി​​​ക്കൂ​​​റി​​​ൽ 15 മു​​​ത​​​ൽ 35 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത​​​യി​​​ൽ വീ​​​ശു​​​ന്ന ശൈ​​​ത്യ​​​ക്കാ​​​റ്റ് ത​​​ണു​​​പ്പി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

വെ​​​ള്ളി​​​യാ​​​ഴ്ച പെ​​​യ്ത മ​​​ഴ​​​യും മ​​​ല​​​ന്പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും മൂ​​​ലം താ​​​പ​​​നി​​​ല വീ​​​ണ്ടും താ​​​ഴ്ന്നേ​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ശീ​​​ത​​​ക്കാ​​​റ്റ് ശ​​​ക്ത​​​മാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പ​​​ക​​​ൽ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും വെ​​​യി​​​ൽ കു​​​റ​​​വാ​​​കും.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഗ​​​ർ​​​വാ​​​ൾ, കു​​​മ​​​യോ​​​ണ്‍ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി. ശ്രീ​​​ന​​​ഗ​​​ർ, ഗു​​​ൽ​​​മാ​​​ർ​​​ഗ്, പ​​​ഹ​​​ൽ​​​ഗാം, നൈ​​​നി​​​റ്റാ​​​ൾ, മ​​​ണാ​​​ലി, മ​​​സൂ​​​റി, ബ​​​ദ​​​രീ​​​നാ​​​ഥ്, കേ​​​ദാ​​​ർ​​​നാ​​​ഥ്, ഗം​​​ഗോ​​​ത്രി, യ​​​മു​​​നോ​​​ത്രി, ഔ​​​ലി, ച​​​ക്ര​​​ത, ധ​​​നോ​​​ൾ​​​ട്ടി, മു​​​ൻ​​​സി​​​യാ​​​രി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശീ​​​ത​​​ക്കാ​​​റ്റും സാ​​​ധാ​​​ര​​​ണ​​​ജീ​​​വി​​​തം താ​​​റു​​​മാ​​​റാ​​​ക്കി. ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ട്ടി​​​യു​​​ള്ള വെ​​​ളു​​​ത്ത പു​​​ത​​​പ്പി​​​ൽ മൂ​​​ട​​​പ്പെ​​​ട്ടു.

മ​​​ണാ​​​ലി​​​യി​​​ലെ മ​​​ഞ്ഞി​​​ൽ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളും തെ​​​ന്നി താ​​​ഴേ​​​ക്കു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ലി​​​യ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. നൈ​​​നി​​​റ്റാ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ മ​​​ഴ​​​യ്ക്കൊ​​​പ്പം ആ​​​ലി​​​പ്പ​​​ഴം വ​​​ർ​​​ഷ​​​വു​​​മു​​​ണ്ടാ​​​യി. നൈ​​​നി​​​റ്റാ​​​ളി​​​ലെ ചൈ​​​ന പീ​​​ക്ക്, കി​​​ൽ​​​ബ​​​റി, അ​​​ൽ​​​മോ​​​റ​​​യി​​​ലെ ദു​​​ന​​​ഗി​​​രി, പൗ​​​രി​​​യി​​​ലെ ത​​​ർ​​​ക്കേ​​​ശ്വ​​​ർ തു​​​ട​​​ങ്ങി​​​യ ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​മൂ​​​ടി. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ഞ്ഞു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​ത്.

National

മാർക്കറ്റിൽ അഗ്നിബാധ; മൂന്നു പേർ വെന്തു മരിച്ചു

ഷിം​​​ല: ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽ സോ​​​ള​​​ൻ ജി​​​ല്ല​​​യി​​​ലെ അ​​​ർ​​​കി മാ​​​ർ​​​ക്ക​​​റ്റി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ൽ വീ​​​ടു​​​ക​​​ളും ക​​​ട​​​മു​​​റി​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 15 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു. എ​​​ട്ടു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു.

ഞാ​​​യ​​​റാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ത്തം. ത​​​ടി​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച പ​​​ഴ​​​ക്ക​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് തീ ​​​പ​​​ട​​​ർ​​​ന്ന​​​തെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

കാ​​​ണാ​​​താ​​​യ നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ൾ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 14 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 14 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​യ്ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 13 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 13 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

പാ​ക്കി​സ്ഥാ​ന്‍ പ​താ​ക പ​തി​ച്ച ബ​ലൂ​ണു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം

സിം​​ല: ഹി​​​​മാ​​​​ച​​​​ല്‍​പ്ര​​​​ദേ​​​​ശി​​​​ലെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ പ​​​​താ​​​​ക പ​​​​തി​​​​ച്ച ബ​​​​ലൂ​​​​ണു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച് ഹി​​​​മാ​​​​ച​​​​ല്‍ പോ​​​​ലീ​​​​സ്.

ബ​​​​ലൂ​​​​ണു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​മാ​​​യും പ​​​​ഞ്ചാ​​​​ബ്, രാ​​​​ജ​​​​സ്ഥാ​​​​ന്‍ പോ​​​​ലീ​​​​സു​​​​മാ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ബ​​​​ലൂ​​​​ണു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ ഗാ​​​​ഡ്ജെ​​​​റ്റു​​​​ക​​​​ള്‍, നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ട്രാ​​​​ക്ക​​​​റു​​​​ക​​​​ള്‍, വ​​​​സ്തു​​​​ക്ക​​​​ള്‍ പോ​​​​ലു​​​​ള്ള സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​ന്ന് ഉ​​​ദ്യോ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​​സി​​​​ല്‍ എ​​​​ഫ്ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ബ​​​​ലൂ​​​​ണു​​​​ക​​​​ള്‍ എ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണ് എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് കാ​​​​ര്യ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സ് പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ല്‍​പ​​​​ന​​​​ക്കാ​​​​രി​​​​ല്‍​നി​​​​ന്ന് വി​​​​വ​​​​രം ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ച് മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഹാ​​​​മി​​​​ര്‍​പൂ​​​​ര്‍, കാം​​​​ഗ്ര ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും സ​​​​മാ​​​​ന​​​​മാ​​​​യ ബ​​​​ലൂ​​​​ണു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

National

സ്കൂളിൽ മൊബൈൽ ഫോൺ നിരോധിക്കാൻ ഹിമാചൽപ്രദേശ്

സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ സ്കൂ​​ളു​​ക​​ളി​​ൽ അ​​ടു​​ത്ത അ​​ധ്യ​​യ​​ന​​വ​​ർ​​ഷം മു​​ത​​ൽ മൊ​​ബൈ​​ൽ ഫോ​​ണി​​നു സ​​ന്പൂ​​ർ​​ണ​​ നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി സു​​ഖ്‌​​വി​​ന്ദ​​ർ സിം​​ഗ് സു​​ഖു.

ന​​ഴ്സ​​റി ക്ലാ​​സ് മു​​ത​​ൽ പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ് വ​​രെ​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണു നി​​രോ​​ധനം. അ​​ധ്യാ​​പ​​ക​​ർ​​ക്ക് സ്റ്റാ​​ഫ് റൂ​​മി​​ലോ ബാ​​ഗി​​ലോ ഫോ​​ൺ സൂ​​ക്ഷി​​ക്കാ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

എ​​ഡ്യു​​ക്കേ​​ഷ​​ൻ ഗാ​​ല​​റി, പ്രോ​​ഗ്രാം മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റു​​ഡി​​യോ ഉ​​ൾ​​പ്പെ​​ടെ ആ​​ധു​​നി​​ക​​സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പ് ഓ​​ഫീ​​സി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.

വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നൊ​​പ്പം വ​​കു​​പ്പി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നും ഇ​​ത്ത​​രം സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്കു ക​​ഴി​​യു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

National

ഹി​മാ​ച​ലി​ൽ ബി​ജെ​പി വി​ജ​യി​ക്കി​ല്ല; കോ​ൺ​ഗ്ര​സ് ഭ​ര​ണം നി​ല​നി​ർ​ത്തും: വി​ന​യ് കു​മാ​ർ

ഷിം​ല: 2027ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വി​ന‍​യ് കു​മാ​ർ എം​എ​ൽ​എ. ബി​ജെ​പി​യെ വീ​ണ്ടും ത​ക​ർ​ക്കു​മെ​ന്നും അ​തി​ന് വേ​ണ്ടി​യാ​ണ് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും വി​ന​യ് കു​മാ​ർ പ​റ​ഞ്ഞു.

"2027ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​ണ് ല​ക്ഷ്യം. ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള പൊ​രാ​ട്ട​ത്തി​ലാ​ണു​ള്ള​ത്. ജ​ന​ങ്ങ​ൾ കൂ​ടെ നി​ൽ​ക്കു​മെ​ന്നു​റ​പ്പാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​രി​ക്കും അ​ത്.'- വി​ന​യ് കു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് വി​ന‍​യ് കു​മാ​റി​നെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​ക്കി നി​യ​മി​ച്ച​ത്. കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ക കൂ​ടി​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും വി​ന​യ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹി​മാ​ച​ലി​നെ ക​റി​ച്ച് ആ​ലോ​ചി​ച്ച് ഇ​നി ബി​ജെ​പി സ്വ​പ്നം കാ​ണ​ണ്ട എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

SUNDAY DEEPIKA

അ​ണ​യാ​ത്ത ജ്വാ​ല​ക​ൾ

ക്ഷേ​ത്ര​ങ്ങ​ളു​ടെ നാ​ടാ​ണ് ഇ​ന്ത്യ. സ​ഹ​സ്രാ​ബ്ദ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ള്‍ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും വാ​സ്തു​വി​സ്മ​യ​ങ്ങ​ളും ച​രി​ത്ര​ത്തി​ന്‍റെ സാ​ക്ഷി​പ​ത്ര​ങ്ങ​ളു​മാ​ണ്. എ​ന്നാ​ല്‍ അ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ കാ​ത്ത് ചി​ല അ​ദ്ഭു​ത​ങ്ങ​ള്‍ ക​രു​തി വ​യ്ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ളു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പു​രാ​ത​ന ക്ഷേ​ത്ര​മാ​ണ് ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കാം​ഗ്ര ജി​ല്ല​യി​ലു​ള്ള ജ്വാ​ലാ​മു​ഖി അ​ഥ​വാ ജ്വാ​ലാ ജി ​ക്ഷേ​ത്രം. ഐ​തി​ഹ്യ​ങ്ങ​ളി​ലും നാ​ടോ​ടി​ക്ക​ഥ​ക​ളി​ലും ഈ ​ക്ഷേ​ത്ര​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

ഐ​തി​ഹ്യ​മ​നു​സ​രി​ച്ച് ശി​വ​ന്‍റെ ഭാ​ര്യ​യാ​യ സ​തീ​ദേ​വി​യു​ടെ ശ​രീ​ര​ഭാ​ഗം വീ​ണ 51 ശ​ക്തി​പീ​ഠ​ങ്ങ​ളി​ലൊ​ന്നാ​ണ് ജ്വാ​ലാ​മു​ഖി ക്ഷേ​ത്രം. പി​താ​വാ​യ ദ​ക്ഷ​ന്‍ ന​ട​ത്തി​യ യാ​ഗ​ത്തി​ല്‍ ത​ന്‍റെ ഭ​ര്‍​ത്താ​വാ​യ ശി​വ​നെ ക്ഷ​ണി​ക്കാ​തെ അ​പ​മാ​നി​ച്ച​തി​ല്‍ മ​നം​നൊ​ന്ത സ​തീ​ദേ​വി അ​ഗ്നി​യി​ല്‍ ചാ​ടി ആ​ത്മാ​ഹു​തി ചെ​യ്യു​ക​യാ​യി​രു​ന്നു. സ​തി​യെ​ത്തേ​ടി​യെ​ത്തി​യ ശി​വ​ന്‍ ക​ണ്ട​താ​വ​ട്ടെ പ്രി​യ​പ​ത്നി​യു​ടെ നി​ര്‍​ജീ​വ ശ​രീ​ര​വും.

ശി​വ​ന്‍റെ കോ​പ​ത്തി​ല്‍​നി​ന്ന് ആ​വി​ര്‍​ഭ​വി​ച്ച വീ​ര​ഭ​ദ്ര​ന്‍ ദ​ക്ഷ​നെ ചു​ട്ടു​ചാ​മ്പ​ലാ​ക്കി​യെ​ങ്കി​ലും ക്രോ​ധം അ​വ​സാ​നി​ക്കാ​ഞ്ഞ ശി​വ​ന്‍ സ​തി​യു​ടെ ക​ത്തു​ന്ന ശ​രീ​ര​വു​മാ​യി താ​ണ്ഡ​വം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ ഈ ​അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ മ​ഹാ​വി​ഷ്ണു ത​ന്‍റെ സു​ദ​ര്‍​ശ​ന ച​ക്ര​ത്താ​ല്‍ സ​തി​യു​ടെ ശ​രീ​ര​ത്തെ 51 ഭാ​ഗ​ങ്ങ​ളാ​യി ഛേദി​ക്കു​ക​യും അ​വ ഓ​രോ ശ​ക്തി​പീ​ഠ​ങ്ങ​ളാ​യി തീ​രു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഐ​തി​ഹ്യം.

ഇ​തി​ല്‍ സ​തീ​ദേ​വി​യു​ടെ നാ​വ് പ​തി​ച്ച​യി​ട​മാ​ണ് ജ്വാ​ലാ​മു​ഖി ക്ഷേ​ത്ര​മാ​യി മാ​റി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഒ​രി​ക്ക​ലും അ​ണ​യാ​ത്ത അ​ഗ്നി​ജ്വാ​ല​യാ​ണ് ഈ ​ക്ഷേ​ത്ര​ത്തെ പ്ര​സി​ദ്ധ​മാ​ക്കു​ന്ന​ത്. സ​തീ​ദേ​വി​യു​ടെ നാ​വാ​ണി​ത് എ​ന്നാ​ണ് വി​ശ്വാ​സം.

ഈ ​പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ന് ആ​യി​ര​ത്തി​ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ലും പു​രാ​ണ​ങ്ങ​ളി​ലു​മ​ട​ക്കം നി​ര​വ​ധി പ്രാ​ചീ​ന ഹി​ന്ദു ഗ്ര​ന്ഥ​ങ്ങ​ളി​ല്‍ ജ്വാ​ലാ​മു​ഖി ക്ഷേ​ത്ര​ത്തെ​പ്പ​റ്റി പ​രാ​മ​ര്‍​ശ​മു​ണ്ട്.

ഇ​വി​ടെ ക്ഷേ​ത്രം ഉ​യ​ര്‍​ന്ന​തി​നെ​പ്പ​റ്റി​യും പ​ല ക​ഥ​ക​ളു​ണ്ട്. ഒ​രി​ക്ക​ല്‍ ഒ​രു ആ​ട്ടി​ട​യ​ന്‍ വ​ന​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ ഒ​രു തീ​ജ്വാ​ല ആ​ളി​ക്ക​ത്തു​ന്ന​താ​യി ക​ണ്ടു. അ​യാ​ള്‍ ഇ​ക്കാ​ര്യം അ​ന്ന് പ്ര​ദേ​ശം ഭ​രി​ച്ചി​രു​ന്ന കാ​ട്ടോ​ക്ക് രാ​ജ​വം​ശ​ത്തി​ലെ രാ​ജാ​വാ​യ ഭു​മി ച​ന്ദി​നെ അ​റി​യി​ച്ചു. വ​ലി​യ ദു​ര്‍​ഗാ ഭ​ക്ത​നാ​യി​രു​ന്ന രാ​ജാ​വ് അ​വി​ടെ ക്ഷേ​ത്രം പ​ണി​യാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഐ​തി​ഹ്യം.

അ​തേ​സ​മ​യം ചി​ല നാ​ടോ​ടി​ക്ക​ഥ​ക​ള്‍ അ​നു​സ​രി​ച്ച് ഇ​തി​ഹാ​സ കാ​വ്യ​മാ​യ മ​ഹാ​ഭാ​ര​ത​ത്തി​ലെ നാ​യ​ക​രാ​യ പാ​ണ്ഡ​വ​രാ​ണ് ഈ ​ജ്വാ​ല ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​വി​ടെ ക്ഷേ​ത്രം പ​ണി​ത​തെ​ന്നും പ​റ​യു​ന്നു. എ​ന്താ​യാ​ലും ഇ​വി​ട​ത്തെ തീ​ജ്വാ​ല ഒ​രി​ക്ക​ലും അ​ണ​ഞ്ഞി​ട്ടി​ല്ല. കാ​റ്റി​നും മ​ഴ​യ്ക്കും​പോ​ലും ജ്വാ​ല​യെ അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

വി​വി​ധ കാ​ല​ങ്ങ​ളി​ൽ പ​ല രാ​ജാ​ക്ക​ന്മാ​ര്‍ ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കു​ക​യും പ​ല​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ത്തി​പ്പോ​രു​ക​യും ചെ​യ്തു. പ്ര​സി​ദ്ധ സി​ഖ് രാ​ജാ​വാ​യി​രു​ന്ന മ​ഹാ​രാ​ജ ര​ഞ്ജി​ത് സിം​ഗ് 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ താ​ഴി​ക​ക്കു​ടം സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ ഖ​ര​ക് സിം​ഗ് ക്ഷേ​ത്ര വാ​തി​ലു​ക​ള്‍ വെ​ള്ളി​യി​ല്‍ പൊ​തി​യു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം മു​ഗ​ള്‍ ച​ക്ര​വ​ര്‍​ത്തി അ​ക്ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ക​ഥ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. ഈ ​തീ​ജ്വാ​ല​യു​ടെ ആ​ധി​കാ​രി​ക​ത​യി​ല്‍ സം​ശ​യാ​ലു​വാ​യി​രു​ന്ന അ​ക്ബ​ര്‍ ഇ​രു​മ്പു പാ​ളി​കൊ​ണ്ട് അ​ട​ച്ചും വെ​ള്ള​മൊ​ഴി​ച്ചും ജ്വാ​ല കെ​ടു​ത്താ​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ആ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വ്യ​ര്‍​ഥ​മാ​യ​ത്രേ. പ​രാ​ജ​യം സ​മ്മ​തി​ച്ച അ​ക്ബ​ര്‍ ക്ഷേ​ത്ര​ത്തി​ന് ഒ​രു സ്വ​ര്‍​ണ​ക്കു​ട സ​മ്മാ​നി​ച്ചെ​ങ്കി​ലും ദേ​വി​യു​ടെ ശ​ക്തി​യി​ല്‍ അ​ത് വി​ല​യി​ല്ലാ​ത്ത ഏ​തോ ലോ​ഹ​മാ​യി മാ​റി​യെ​ന്നാ​ണ് ഐ​തി​ഹ്യം.

ഏ​ഴ് പ്ര​കൃ​തി​ദ​ത്ത തീ​ജ്വാ​ല​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ല്‍ പാ​റ​യു​ടെ വി​ള്ള​ലു​ക​ളി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. ഓ​രോ ജ്വാ​ല​യും ദു​ര്‍​ഗ​യു​ടെ ഓ​രോ ഭാ​വ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു. മ​ഹാ​ല​ക്ഷ്മി, അ​ന്ന​പൂ​ര്‍​ണ, ച​ണ്ഡി, ഹി​ങ്ളാ​ജ്, വി​ദ്യാ​വാ​സി​നി, അം​ബി​ക, അ​ഞ്ജ​ന എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ജ്വാ​ല​ക​ളു​ടെ നാ​മ​ങ്ങ​ള്‍. പ്ര​ത്യ​ക്ഷ​ത്തി​ല്‍ യാ​തൊ​രു ഇ​ന്ധ​ന​വു​മി​ല്ലാ​തെ​യാ​ണ് ഇ​വ‍ ജ്വ​ലി​ക്കു​ന്ന​തെ​ന്ന​ത് സ​ന്ദ​ര്‍​ശ​ക​രി​ല്‍ വ​ലി​യ അ​ദ്ഭു​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പാ​റ​ക​ള്‍​ക്ക​ടി​യി​ലു​ള്ള ചി​ല വാ​ത​ക​ങ്ങ​ളാ​ണ് ഈ ​ജ്വാ​ല​യ്ക്കു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഭ​ക്ത​ര്‍​ക്ക് ഇ​ത് ദൈ​വി​ക ശ​ക്തി​യു​ടെ ദൃ​ഷ്ടാ​ന്ത​മാ​ണ്. താ​ന്ത്രി​ക ഗ്ര​ന്ഥ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന ഏ​റ്റ​വും ശ​ക്തി​മ​ത്താ​യ 51 ശ​ക്തി പീ​ഠ​ങ്ങ​ളി​ലൊ​ന്നാ​ക​യാ​ല്‍ ദൈ​വാ​രാ​ധ​ന​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ട​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ജ്വാ​ലാ​മു​ഖി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് ഓ​രോ വ​ര്‍​ഷ​വും ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ന​വ​രാ​ത്രി​സ​മ​യ​ത്ത് ക്ഷേ​ത്രം ഒ​രു മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. സ്വ​ര്‍​ണ​ത്താ​ല്‍ പൊ​തി​ഞ്ഞ താ​ഴി​ക​ക്കു​ട​വും വെ​ള്ളി​യി​ല്‍ പൊ​തി​ഞ്ഞ ഭി​ത്തി​ക​ളും ക്ഷേ​ത്ര​ത്തെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു. ന​ടു​ഭാ​ഗ​ത്താ​ണ് പ്ര​ധാ​ന ജ്വാ​ല തെ​ളി​ഞ്ഞു ക​ത്തു​ന്ന​ത്.

വി​ഗ്ര​ഹ​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഈ ​ജ്വാ​ല​യെ​യാ​ണ് ദേ​വ​ത​യു​ടെ പ്ര​തീ​ക​മാ​യി ആ​രാ​ധി​ക്കു​ന്ന​ത്. ഇ​തി​നെ ജ്വാ​ലാ മാ​താ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ചു​റ്റ​മ്പ​ല​ത്തി​നു​ള്ളി​ല്‍ മ​റ്റ് ദേ​വ​ത​ക​ളു​ടെ​യും പ്ര​തി​ഷ്ഠ​ക​ളു​ണ്ട്.

വി​ശ്വാ​സ​ത്തി​ന​ന്‍റെ​യും ദു​രൂ​ഹ​ത​യു​ടെ​യും ദൈ​വി​ക ഊ​ര്‍​ജ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് ജ്വാ​ലാ​മു​ഖി ക്ഷേ​ത്രം. ഇ​വി​ടെ​യു​ള്ള അ​ന​ശ്വ​ര​മാ​യ ജ്വാ​ല കാ​ല​ത്തി​നും കാ​ലാ​വ​സ്ഥ​യ്ക്കും മ​നു​ഷ്യ​നും തൊ​ടാ​നാ​വാ​ത്ത വി​ധ​ത്തി​ല്‍ ജ്വ​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ശാ​സ്ത്ര വി​സ്മ​യ​മെ​ന്നോ ദൈ​വി​ക അ​ദ്ഭു​ത​മെ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ജ്വാ​ലാ ജി ​ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​വും ദു​രൂ​ഹ​വു​മാ​യ ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് വി​രാ​ജി​ക്കു​ന്ന​ത്.

National

മ​ഴ​യി​ൽ വി​റ​ച്ച് ഉ​ത്ത​രേ​ന്ത്യ; ഹി​മാ​ച​ലി​ൽ മ​ര​ണം 78 ആ​യി; റെ​ഡ് അ​ല​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​തു​വ​രെ 78 പേ​ർ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 40ലേ​റെ​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ തെ​ര​ച്ചി​ലി​നെ ബാ​ധി​ക്കു​ന്നു​ണ്ട്.

ഹി​മാ​ച​ലി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. വ​ൻ​നാ​ശ​മാ​ണു സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹി​മാ​ച​ലി​ൽ ഇ​തു​വ​രെ 23 മി​ന്ന​ൽ​പ്ര​ള​യ​വും 19 മേ​ഘ​വി​സ്ഫോ​ട​ന​വും 16 ഇ​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഹി​മാ​ച​ലി​ലെ കാം​ഗ്ര, സി​ർ​മൗ​ർ, മാ​ണ്ഡി ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ച​മ്പ, കാം​ഗ്ര, മാ​ണ്ഡി, ഷിം​ല, സി​ർ​മൗ​ർ ജി​ല്ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ന, ബി​ലാ​സ്പു​ർ, ഹാ​മി​ർ​പു​ർ, ച​മ്പ, സോ​ള​ൻ, ഷിം​ല, കു​ളു ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ച​ന്പ ജി​ല്ല​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ഹി​മാ​ച​ലി​ൽ 240ലേ​റെ റോ​ഡു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. നി​ര​വ​ധി​പ്പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി.

ഇ​ന്നു​രാ​വി​ലെ ഡ​ൽ​ഹി​യി​ലും സ​മീ​പ മേ​ഖ​ല​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്തു. വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഡ​ൽ​ഹി, ഗു​രുഗ്രാം, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റും മി​ന്ന​ലു​മു​ണ്ടാ​യി. ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ൽ കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

National

ഹി​മാ​ച​ലി​ല്‍ മി​ന്ന​ല്‍​പ്ര​ള​യം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു; 20ല്‍ ​അ​ധി​കം പേ​രെ കാ​ണാ​താ​യി

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കു​ളു ജി​ല്ല​യി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. 20ല്‍ ​അ​ധി​കം പേ​രെ​യാ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​ത്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ദി​രാ പ്രി​യ​ദ​ര്‍​ശി​നി ഹൈ​ഡ്രോ​ളി​ക് പ്രൊ​ജ​ക്ട് സൈ​റ്റി​ൽ​നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വി​ടെ താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നി​ര​വ​ധി വീ​ടു​ക​ൾ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹി​മാ​ച​ലി​ലെ അ‍​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up